ഇന്ത്യയുടെ ഫാസ്റ്റ് ചോയ്സ് സ്പിന്നമാർ അശ്വിനും ജഡേജയുമാണെന്ന് വിരാട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നർമാർ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പൂനെയിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിലാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നർമാരെ പറ്റി പ്രതികരിച്ചത്.

ആദ്യ ടെസ്റ്റിൽ അശ്വിന്റെയും ജഡേജയുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 203 റൺസിന് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ജയിച്ചിരുന്നു. മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളിൽ 14 വിക്കറ്റുകളും ജഡേജയും അശ്വിനും ചേർന്നാണ് വീഴ്ത്തിയത്. മാത്രമല്ല ബാറ്റുകൊണ്ടും ജഡേജ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2019ൽ അശ്വിന്റെ ആദ്യ ടെസ്റ്റ് മാത്രം കൂടിയായിരുന്നു ഇത്.