പെനാൽറ്റി വിവാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും കൊച്ചിയിൽ കളി അവസാനിപ്പിച്ചത്. ഇരു ഗോളുകളും പിറന്നത് പെനാൽറ്റിയിലാണ്. ബ്ലാസ്റ്റേഴ്സിനായി ഒഗ്ബചെയും ഹൈലാൻഡേഴ്സിനായി ഗ്യാനും ഗോളടിച്ചു. വിവാദ പെനാൽറ്റി എടുത്താണ് ഗ്യാൻ ഗോളടിച്ചത്. രാകേഷ് പ്രധാന്റെ ക്രോസ് സത്യസെനിന്റെ തലയ്ക്ക് കൊണ്ടതാണെങ്കിലും റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത ഗ്യാനിന് പിഴച്ചുമില്ല.

ആദ്യ പകുതിയിൽ ഒഗ്ബചെയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ക്യാപ്റ്റൻ ബർതലമോവ് ഒഗ്ബചെയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിൽക്കുന്നത്. 43 ആം മിനുട്ടിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒഗ്ബചെ ഗോളടിച്ചത്. ബോസ്കിൽ വെച്ച് ഒഗ്ബചെയെ വീഴ്ത്തി യതിനായിരുന്നു ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിച്ചത്. ക

ളിയുടെ തുടക്കം മുതൽ തന്നെ ഇരു ടിമുകളും അക്രമിച്ചാണ് തൂടങ്ങിയത്. പിന്നീട് ഗോൾ പിറക്കും വരെ കളി അത്രക്ക് ആവേശകരമായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ സഹലിനെ പിൻ വലിച്ച് ഷറ്റോരി മെസ്സി ബൗളിയെ ഇറക്കിയിട്ടുണ്ട്. നോർത്തീസ്റ്റിനായി ആദ്യ പകുതിയിൽ തന്നെ ഒന്നിലേറെ അവ്സരങ്ങൾ അസമോവ ഗ്യാനിന് കിട്ടിയിരുന്നു. എന്നാൽ അവയൊന്നും ലക്ഷ്യത്തിൽ എത്തിയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്യാൻ സമനില ഗോൾ നേടി. വിവാദമായ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗ്യാൻ സമനില ഗോൾ നേടിയത്.