ചെന്നൈയിൻ അടുത്ത സീസണായി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ഘാന സ്ട്രൈക്കർ ക്വാമെ കരികരിയുടെ സൈനിംഗ് ആണ് ചെന്നൈയിൻ പൂർത്തിയാക്കിയത്. തായ്ലാന്റിലായിരുന്നു അവസാന സീസണിൽ ക്വാമെ കരികരി കളിച്ചത്. നാകോൺ കരിചസിമ ക്ലബിൽ ആയിരുന്നു അദ്ദേഹം. അവിടെ കഴിഞ്ഞ സീസണിൽ 17 ഗോളുകൾ കരികരി നേടിയിരുന്നു.
🔥𝐈𝐓'𝐒 𝐊𝐀𝐑𝐈𝐊𝐀𝐑𝐈 𝐓𝐈𝐌𝐄!🔥@KwameA_Karikari | #AllInForChennaiyin #WelcomeKwame pic.twitter.com/Eot1qLAiuF
— Chennaiyin FC 🏆🏆 (@ChennaiyinFC) July 2, 2022
30കാരനായ താരം ഏഷ്യയിലും യൂറോപ്പിലുമായി നിരവധി രാജ്യങ്ങളിൽ കളിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ, ജോർജിയ, ഇസ്രായേൽ, യു എ ഇ, അസർബൈജാൻ, ഖത്തർ, ഉക്രൈൻ, കസാക്കിസ്ഥാൻ, നോർവേ, തുർക്കി, സ്വീഡൻ എന്ന് തുടങ്ങി ക്വാമെ കളിക്കാത്ത രാജ്യങ്ങൾ കുറവാണ്.