മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

20220702 231000

മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടങ്ങൾ നേടാൻ ഉള്ള ആത്മാർത്ഥത ഇല്ലാ എന്നും അതുകൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി ക്ലബിനോട് പറഞ്ഞതായും ഫബ്രിസിയോ പറയുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നിലനിർത്താൻ ശ്രമിക്കുമെങ്കിലും റൊണാൾഡോയുടെ ആഗ്രഹം എന്താണെന്ന് ക്ലബിന് ഇപ്പോൾ വ്യക്തമാണ്.

റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ മെൻഡസ് പല ക്ലബുകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. റോമ, ചെൽസി, ബയേൺ എന്നിവരെ എല്ലാം മെൻഡസ് റൊണാൾഡോയെ വാങ്ങാനായി സമീപിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ. എന്ന ഇതുവരെ റൊണാൾഡോ ഒരു ക്ലബുമായും കരാറിൽ എത്തിയിട്ടില്ല.

ട്രാൻസ്ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്പീഷ‌ൻ കാണിക്കുന്നില്ല എന്നതാണ് റൊണാൾഡോക്ക് പ്രശ്നം. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സൈനിംഗ് പോലും പൂർത്തിയാക്കിയിട്ടില്ല.