ജെയിംസ് ടർക്കോസ്കി ഇനി എവർട്ടണിൽ

20220702 180711

പുതിയ സീസണായി ജെയിംസ് ടർജ്കോസ്കിയെ എവർട്ടൺ ടീമിലേക്ക് എത്തിച്ചു. 29കാരനായ ബേർൺലി താരം ക്ലബ് റിലഗേറ്റ് ആയതോടെ ബേർൺലി വിടും എന്ന് പ്രഖ്യാപിച്ചിരുന്നു‌. സെന്റർ ബാക്കായ താരം ഇന്ന് എവർട്ടണിൽ കരാർ ഒപ്പുവെച്ചു‌. ഫ്രീ ട്രാൻസ്ഫറിൽ ആണ് ടർക്കോവ്സ്കി എവർട്ടണിലേക്ക് എത്തുന്നത്‌. 2026വരെയുള്ള കരാർ ആണ് അദ്ദേഹം ഒപ്പുവെച്ചത്.

2016 മുതൽ ടർക്കോസ്കി ബേർൺലിക്ക് ഒപ്പം ഉണ്ടായിരുന്നു. മുമ്പ് പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ നോക്കി എങ്കിലും അപ്പോൾ ഒന്നും ക്ലബ് വിടാൻ തർക്കോസ്കി തയ്യാറായിരുന്നില്ല. മുമ്പ് ബ്രെന്റ്ഫോർഡ്, ഓൾഡ്ഹാം അത്കറ്റിക് ക്ലബ് എന്നിവിടയിലും ടർക്കോസ്കി കളിച്ചിട്ടുണ്ട്.