ഇന്നലെ പ്രീമിയർ ലീഗിൽ ആണ് ഒരു പെനാൾട്ടിക്കായി ഒരു താരം അടിചെയ്യുന്നതും എന്നിട്ട് ആ നിർണായക പെനാൾട്ടി നഷ്പ്പെടുത്തുന്നതും കണ്ടത്. ഹഡേഴ്സ്ഫീൽഡും ഫുൾഹാമും തമ്മിൽ നടന്ന മത്സരത്തിൽ ഫുൾഹാം താരം അബൂബകർ കമാരയാണ് വൻ വിവാദത്തിൽ പെട്ടത്. ഹഡേഴ്സ്ഫീൽഡിന് എതിരായ മത്സരം 0-0 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു ഫുൾഹാമിന് പെനാൾട്ടി ലഭിച്ചത്. ആ പെനാൾട്ടി എടുക്കേണ്ടത് സ്ട്രൈക്കറായ മിട്രോവിച് ആയിരുന്നു. അതായിരുന്നു പരിശീലകന്റെ നിർദേശം.
എന്നാൽ മിട്രോവിചിനെ പെനാൾട്ടി അടിക്കാൻ കമാര അനുവദിച്ചില്ല. താരം ചോദിച്ചിട്ടും ടീമംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പെനാൾട്ടി കമാര തന്നെ എടുത്തു. ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയതും ഇല്ല. 82ആം മിനുട്ടിൽ ആയിരുന്നു ഈ സുവർണ്ണാവസരം കമാര നഷ്ടമാക്കിയത്. ഫുൾ ഹാ മിന ഭാഗ്യത്തിന് കളിയുടെ അവസാന നിമിഷം മിട്രോവിച് ഗോൾ നേടുകയും കളി ജയിക്കുകയും ചെയ്തു.
മത്സരശേഷം രൂക്ഷമായ ഭാഷയിലാണ് പരിശീലകൻ റനിയേരി കമാരയെ വിമർശിച്ചത്. പെനാൾട്ടി നഷ്ടപ്പെടുത്തിയപ്പോൾ കമാരയെ കൊല്ലാൻ തോന്നി എന്ന് റനിയേരി പറഞ്ഞു. മിട്രോവിച് ആയിരുന്നു പെനാൾട്ടി എടുക്കേണ്ടത്. മിട്രോവിചിന് പന്ത് കൊടുക്കാത്തത് ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റില്ല. ക്ലബിനെയും ഒപ്പം കളിക്കുന്ന താരങ്ങളെ പരിശീലകനായ തന്നെയും നിന്ദിക്കുന്ന പരിപാടിയാണ് കമാര ചെയ്തത് എന്നും റനിയേരി പറഞ്ഞു.