അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. എ ഐ എഫ് എഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നി പ്രധാന സ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ന് തീരുമാനിക്കപ്പെടും. രണ്ട് മുൻ ഇന്ത്യൻ താരങ്ങളാണ് എ ഐ എഫ് എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതിഹാസ തരാം ബൈചുങ് ബൂട്ടിയയും മുൻ ഗോൾ കീപ്പർ കല്യാൺ ചൗബേയും.
ബി ജെ പി നേതാവ് കൂടിയായ കല്യാൺ ചൗബേക്ക് ആണ് സാധ്യതകൾ കൽപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ബൂട്ടിയ പ്രസിഡന്റ് ആയി വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. എ ഐ എഫ് എഫിനെ ആദ്യ ഫുട്ബോൾ താരം ആരാകും എന്ന കാത്തിരിപ്പാകും ഇനി.
അടുത്ത കാലത്തായി ഇന്ത്യൻ ഫുട്ബോൾ കടന്നു പോയ വിഷമഘട്ടങ്ങളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിനെ കരകയറ്റുക എന്ന വലിയ ദൗത്യം പുതിയ കമ്മിറ്റിക്ക് ഉണ്ടാകും.
സംസ്ഥാന അസോസിയേഷനിൽ നിന്നായി ആകെ 34 വോട്ടുകളാണ് ഉള്ളത്. മുൻ താരങ്ങൾക്ക് വോട്ട് നൽകാൻ നേരത്തെ ഉദ്ദേശിച്ചിരുന്നു എങ്കിലും ഫിഫ ഇടപെട്ടതോടെ അതിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കല്യാൺ ചൗബെ വോട്ടിങിൽ ബഹുദൂരം മുന്നിലാണ്. 34 വോട്ടുകളിൽ 33 വോട്ടും ചൗബക്ക് ആണ് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലം താമസിയാതെ പുറത്ത് വരും