“കബഡി ആണെങ്കിൽ നാളെ കളിക്കാം, ഫുട്ബോൾ കളിക്കാൻ ആകുമെന്ന് തോന്നുന്നില്ല” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് നാളത്തെ മത്സരത്തിന് തയ്യാറല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. നാളെ കബഡി കളിക്കാൻ ആണെങ്കിൽ നമ്മുക്ക് താരങ്ങൾ ഉണ്ട്. ആറോ ഏഴോ താരങ്ങളെ എങ്ങനെ എങ്കിലും അണിനിരത്താം. എന്നാൽ ഫുട്ബോൾ കളിക്കാനുള്ള താരങ്ങൾ തങ്ങൾക്കില്ല. രണ്ടോ മൂന്നോഗോൾ കീപ്പർമാരെ ബെഞ്ചിൽ ഇരുത്തി മാത്രമെ ഒരു കളിക്കു വേണ്ട ആൾക്കാരുടെ എണ്ണം നാളെ ആക്കാൻ കഴിയു എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
20220128 200404

ഇന്നലെയും ഇന്നുമായി മാത്രമാണ് കളിക്കാർ പരിശീലനത്തിനായി ഇറങ്ങുന്നത്. ഞങ്ങൾ കളിക്കാൻ തയ്യാറാണോ എന്നത് ആരും നോക്കുന്നില്ല. അദ്ദേഹം പറഞ്ഞു. നാളെ കളിക്കാൻ ഇറങ്ങിയാലും അതൊരു ഫുട്ബോൾ മത്സരമായി തോന്നിയാൽ അത്ഭുതമായിരിക്കും എന്നും കോച്ച് പറഞ്ഞു. ഇപ്പോൾ കളി കാര്യമാൽകുന്നില്ല എന്നും കളിക്കാരുടെയും ടീമിന്റെ മൊത്തത്തിലുമുള്ള ആരോഗ്യമാണ് പ്രധാനം എന്നും കോച്ച് പറഞ്ഞു