“കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കപ്പുയർത്തണം, തിരിച്ച് വരവിനായി ആഗ്രഹം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മഞ്ഞപ്പടയുടെ സ്വന്തം ഹോസു കുരിയാസ്. കേരള മണ്ണിന്റെ മുഴുവൻ സ്നേഹവും രണ്ടേ രണ്ടു വർഷം കൊണ്ടു നേടിയെടുത്ത ഹോസു കുരിയാസ് എന്ന ഇടങ്കാലൻ സ്പാനിഷ് താരം ആഗ്രഹിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിനൊരു ഐഎസ്എൽ കിരീടമാണ്.

ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് 2016ൽ മഞ്ഞപ്പടയെ നയിക്കാൻ ഹോസു മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ സസ്പെൻഷൻ കാരണം സ്പാനിഷ് താരത്തിന് ഫൈനലിൽ ഇറങ്ങാൻ കഴിഞ്ഞൊരുന്നില്ല. എന്നാൽ ആർത്തിരമ്പുന്ന മഞ്ഞക്കടലിന് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എടികെ കിരീടം സ്വന്തമാക്കി. അന്ന് നഷ്ടപ്പെട്ട കിരീടം എന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് നേടിക്കൊടുക്കണം എന്ന് ഹോസുവിന് ആഗ്രഹമുണ്ട്.

ചങ്ക് പറിച്ച് കൊടുത്ത് തന്നെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കിരീടം നേടാനാണ് ഹോസു കുരിയാസ് എന്ന ബാഴ്സലോണയുടെ പഴയ U18 താരം ആഗ്രഹിക്കുന്നത്.

ഫുട്ബോൾ ലോകത്തെ ട്രാവലറായി അറിയപ്പെടുന്ന ഹോസു ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ഒട്ടേറെ ക്ലബ്ബുകളിൽ കളിച്ചു. എന്നാലും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആണെന്ന് പറയാൻ ഹോസുവിന് മടിയില്ല. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കോളിനായി കാത്തിരിക്കുകയാണ് താനെന്നാണ് ഹോസു പറയുന്നത്. മഞ്ഞപ്പടയുടെ ചിരകാല സ്വപ്ന്മായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുക്കാൻ.

Advertisement