തുടർച്ചയായ പരാജയമറിയാത്ത മത്സരങ്ങളുടെ റെക്കോർഡുമായി ഹെൻഡേഴ്സൺ

Roshan

പരാജയം അറിയാത്ത തുടർച്ചയായ 30 മത്സരങ്ങൾ, ഇംഗ്ലണ്ടിന്റെ ലിവർപൂൾ താരം ജോർദ്ദാൻ ഹെൻഡേഴ്‌സൺ റെക്കോർഡ് തീർത്തിരിക്കുകയാണ്. പരാജയമറിയാതെ ഏറ്റവും കൂടുതൽ തുടർച്ചയായ മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലീഷ് താരമായി മാറിയിരിക്കുകയാണ് ജോർദാൻ ഹെൻഡേഴ്‌സൺ.

ലോകകപ്പിൽ ഇന്നലെ സ്വീഡനെ പരാജയപ്പെടുത്തിയതോടെ കഴിഞ്ഞ 30 മത്സരങ്ങളിൽ 24മത്തെ വിജയമായി മാറി ഇത്, ആറെണ്ണം സമനിലയിൽ കലാശിക്കുകയായിരുന്നു. കൊളംബിയക്കെതിരായ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ഒരു ഷോട്ട് ഹെന്ഡേഴ്സൺ നഷ്ടപ്പെടുത്തി എങ്കിലും പിക്‌ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial