ഫിഫ ലോകകപ്പ് ഇത്തവണ ജിയോ സിനിമ ആപ്പിൽ ഫ്രീ ആയി കാണാൻ ആകും എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ച ഫുട്ബോൾ പ്രേമികൾക്ക് പക്ഷെ ലോകകപ്പിലെ ആദ്യ മത്സരം ആ സന്തോഷത്തോടെ ആസ്വദിക്കാൻ ആയില്ല. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ജിയോ സിനിമ ആപ്പിൽ പ്രക്ഷേപണം ആരംഭിച്ചപ്പോൾ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് ജിയോ ക്ഷമ പറഞ്ഞ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞു എങ്കിലും ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടില്ല.
മത്സരം ആരംഭിച്ചതോടെ ആരാധകരെ ഭ്രാന്തു പിടിപ്പിച്ച് കൊണ്ട് ജിയോ സിനിമ ആപ്പ് പണി മുടക്കാൻ തുടങ്ങി. സ്ട്രീം സ്റ്റക്ക് ആവുന്നതും കമന്ററിൽ കേൾക്കാവുന്നതും തുടങ്ങി മത്സരത്തിൽ ഉടനീളം പ്രശ്നങ്ങൾ ആയിരുന്നു. മൊബൈൽ ഉപയോക്താക്കൾക്ക് ആണ് ചെറിയ രീതിയിൽ എങ്കിലും മത്സരം ആസ്വദിക്കാൻ ആയത്. ലാപ്ടോപ്പിലൂടെയും ടാബുകളിലൂടെയും സ്ട്രീം ചെയ്യാൻ ശ്രമിച്ചവർക്ക് നിരാശ മാത്രമായിരുന്നു ഫലം.
Dear @JioCinema fans,
We are continuously working to give you a great experience. Please upgrade your app to the latest version to enjoy #FIFAWorldCupQatar2022. Apologies for any inconvenience.#FIFAWorldCup #FIFAWConJioCinema #FIFAWConSports18 | @FIFAWorldCup
— JioCinema (@JioCinema) November 20, 2022
പലർക്കും ഗോളുകൾ പോലും കാണാൻ ആയില്ല. ജിയോ ടി വി വൂട് എന്നീ സ്ഥിരം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഒഴിവാക്കി ജിയോ സിനിമയിൽ സ്ട്രീം ചെയ്യാനുള്ള അധികൃതരുടെ തീരുമാനം പാളുക ആയിരുന്നു. പലരും അനധികൃത സ്ട്രീമുകളെ ആശ്രയിക്കേണ്ടി വന്നു കളി കാണാൻ.
നാളെ മുതൽ എങ്കിലും ഈ പ്രശ്നങ്ങൾ ജിയോ പരിഹരിച്ചില്ല എങ്കിൽ ഫുട്ബോൾ ആരാധകർ ആകും വലയുക.