സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷനിൽ കളിക്കും, ഉടൻ കരാർ ഒപ്പുവെക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്ദേശ് ജിങ്കൻ ഇനി അങ്ങ് ക്രൊയേഷ്യയിൽ ഫുട്ബോൾ കളിക്കും.
സെന്റർ ബാക്കായ ജിങ്കൻ തന്റെ യൂറോപ്യൻ സ്വപ്നം പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. താരത്തിനെ ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച് എൻ കെ സിബെനിക് ആണ് ജിങ്കജെ സ്വന്തമാക്കുന്നത്. ജിങ്കൻ ക്ലബുകായി ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. കരാർ നടപടികൾ പൂർത്തിയാക്കാനായി ജിങ്കൻ നാളെ ക്രൊയേഷ്യയിലേക്ക് യാത്ര തിരിക്കും എന്നാണ് സൂചനകൾ.

മൂന്ന് യൂറോപ്യൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായുരുന്നു. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ജിങ്കന് ഓഫറുകൾ. അവസാനം താരം സിബെനികിന്റെവോഫർ സ്വീകരിക്കുകയായിരുന്നു. ജിങ്കന് എ ടി കെ മോഹൻ ബഗാനിൽ ഇനിയും കരാർ ഉണ്ട് എങ്കിലും യൂറോപ്പിൽ നിന്ന് ഓഫർ വന്നാൽ താരത്തെ റിലീസ് ചെയ്തു കൊടുക്കാൻ കരാറിൽ വ്യവ്സ്ഥയുണ്ട്. ഇത് ഉപയോഗിച്ച് താരത്തെ ക്ലബ് റിലീസ് ചെയ്ത് കൊടുക്കും. ജിങ്കൻ ഇതുവരെ എ ടി കെയ്ക്ക് ഒപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. ൽകഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ നീണ്ട കാലമായി യൂറോപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.