“മെസ്സിക്ക് ഒപ്പം ദീർഘകാലം കളിച്ചതിൽ സന്തോഷം, മെസ്സിക്ക് തുല്യം മെസ്സി മാത്രം” – ഇനിയേസ്റ്റ

Images

ലയണൽ മെസ്സി ബാഴ്സലോണ വിടുന്നതിൽ ദുഖം പങ്കുവെച്ച് ഇതിഹാസ താരം ഇനിയേസ്റ്റ. മെസ്സി പകരം വെക്കാനില്ലാത്ത താരമാണ് എന്ന് ഇനിയേസ്റ്റ പറഞ്ഞു. മെസ്സിക്ക് ഒപ്പം ദീർഘകാലം കളിക്കാൻ‌ കഴിഞ്ഞു എന്നതിൽ തനിക്ക് അഭിമാനം ഉണ്ട്. ഇനിയേസ്റ്റ പറഞ്ഞു. മെസ്സി ചെയ്യുന്നത് വേറെ ആർക്കും ചെയ്യാൻ ആകില്ല. ഒരോ വർഷവും ആ മികവ് ആവർത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ല എന്നും ഇനിയേസ്റ്റ പറഞ്ഞു. ബാഴ്സലോണയുടെ സുവർണ്ണ കാലത്ത് ലയണൽ മെസ്സി, ഇനിയേസ്റ്റ, സാവി കൂട്ടുകെട്ട് കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു.

ഇപ്പോൾ ജപ്പാനിൽ കളിക്കുന്ന ഇനിയേസ്റ്റ ലയണൽ മെസ്സിയെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും തമാശയായി പറഞ്ഞു. ബാഴ്സലോണ വിട്ട ലയണൽ മെസ്സി ഇന്ന് ബാഴ്സലോണയോട് ഔദ്യോഗികമായി യാത്ര പറയാൻ ഇരിക്കുകയാണ്. മെസ്സി ഇനി ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഒപ്പം കളിക്കും എന്നാണ് സൂചനകൾ. പി എസ് ജി മെസ്സിക്ക് വേണ്ടി 2024വരെയുള്ള കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Previous articleസന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷനിൽ കളിക്കും, ഉടൻ കരാർ ഒപ്പുവെക്കും
Next articleവെങ്കലത്തിന് പിന്നാലെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ