പ്രതിഷേധം ശക്തം! സന്ദേശ് ജിങ്കൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു രക്ഷപ്പെട്ടു

വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് ആണ് ജിങ്കൻ ഉപേക്ഷിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സര ശേഷമയിരുന്നു ജിങ്കൻ ബ്ലാസ്റ്റേഴ്സിന് എതിരെ സ്ത്രീവിരുദ്ധമായ പ്രസ്താവന പറഞ്ഞത്. ഇതിനു ശേഷം ജിങ്കനെതിരെ ഫുട്ബോളിൽ നിന്നും ഫുട്ബോളിന് പുറത്ത് നിന്നും എല്ലാം പ്രതിഷേധം ഉയർന്നിരു‌ന്നു.
20220221 160247

ജിങ്കൻ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമ നഷ്ടമാവുകയും ചെയ്തിരുന്നു. താരത്തെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ക്ലബും അൺഫോളോ ചെയ്തിരുന്നു. ജിങ്കൻ മാപ്പു പറഞ്ഞു എങ്കിലും തെറ്റ് സമ്മതിക്കാനോ തിരുത്താനോ തയ്യാറായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ജിങ്കന്റെ ടിഫോ കഴിഞ്ഞ ദിവസം കത്തിച്ചുരുന്നു. ഇൻസ്റ്റഗ്രാം കളഞ്ഞു എങ്കിലും താരം ട്വിറ്ററിൽ ഇപ്പോഴും ഉണ്ട്.