ആരാധകനെ അസഭ്യം പറഞ്ഞതിന് പരസ്യമായി മാപ്പു പറഞ്ഞ് ജെസ്സൽ | കേരള ബ്ലാസ്റ്റേഴ്സ്

Newsroom

ആരാധകനോട് ഇൻസ്റ്റാഗ്രാമിൽ മോശമായി പ്രതികരിച്ചതിന് മാപ്പു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്ക് എതിരായ മത്സര ശേഷമായിരുന്നു ജെസ്സൽ ആരാധകനെ അസഭ്യം പറഞ്ഞത്. തനിക്ക് ആ നിമിഷത്തിൽ പറ്റിയ പിഴവാണെന്നും ആരാധകരെ വേദനിപ്പിച്ചതിന് മാപ്പു പറയുന്നു എന്നും ജെസ്സൽ ഇൻസ്റ്റാഗ്രാം വഴി പറഞ്ഞു.

20221030 095804

അന്ന് മത്സര ശേഷം ഇൻസ്റ്റാ ഗ്രാമിൽ ജെസ്സലിന്റെ ഒരു പോസ്റ്റിന് അടിയിൽ വിമർശനം നടത്തിയ ആരാധകനെ ആണ് ജെസ്സൽ അസഭ്യം പറഞ്ഞത്.

Screenshot 20221029 010054 Instagram

ജെസ്സ്ലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറുമായി താരതമ്യം ചെയ്തു കൊണ്ട് ഒരു ആരാധകൻ ഇട്ട പരിഹാസ കമന്റിൽ ആണ് താരം രോഷാകുലനായി പ്രതികരിച്ചത്. മറ്റ് ആരാധകർ താരത്തോട് ഇത്തരം നെഗറ്റീവ് കമന്റുകൾ ഇഗ്നോർ ചെയ്യണം എന്ന് ഉപദേശിക്കുന്നതും കമന്റ് ബോക്സിൽ കാണാം.