ബംഗ്ലാദേശിനെ തോൽപ്പിക്കാൻ സിംബാബ്‌വെ 151 റൺസ് എടുക്കണം

ടി20 ലോകകപ്പിൽ സിംബാബ്‌വെയെ നേരിടുന്ന ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 150 റൺസ് എടുത്തു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ആണ് ബംഗ്ലാദേശ് 150 റൺസ് എടുത്തത്. ബംഗ്ലാദേശിനായി ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോ ആണ് തിളങ്ങിയത്. ഷാന്റോ 55 പന്തിൽ നിന്ന് 71 റൺസ് എടുത്തു. ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടുന്നത് ആയിരുന്നു ഇന്നിങ്സ്.

20221030 101911

അഫിഫ് ഹൊസൈൻ 29 റൺസ്, ഷാകിബ് 23 റൺസ് എന്നിവരാണ് ബംഗ്ലാദേശിൽ നിന്ന് ബാറ്റു കൊണ്ട് കാര്യമായി സംഭാവന ചെയ്ത മറ്റു താരങ്ങൾ. സിംബാബ്‌വെക്ക് വേണ്ടി റിച്ചാർഡ് നഗാരവ,മുസറബനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാസ, സീൻ വില്യംസ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.