ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ റെനഗേഡ്സിന് വിജയം, തണ്ടറിനായി പൊരുതി നോക്കി സ്മൃതി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസും സ്മൃതി മന്ഥാനയും അവരവരുടെ ടീമുകള്‍ക്കായി തിളങ്ങിയ മത്സരത്തിൽ സിഡ്നി തണ്ടറിനെതിരെ തകര്‍പ്പന്‍ വിജയം നേടി മെൽബേൺ റെനഗേഡ്സ്. 9 റൺസിന്റെ വിജയമാണ് മെൽബേൺ റെനഗേഡ്സ് നേടിയത്.

75 റൺസുമായി പുറത്താകാതെ നിന്ന ജെമീമയുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 142/5 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനായി സ്മൃതി മന്ഥാന 64 റൺസ് നേടിയെങ്കിലും ടീമിന് 133/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.