ബറോഡയ്ക്ക് സ്പോൺസര്‍ഷിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബറോഡ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സ്പോൺസര്‍ഷിപ്പ് ലഭിച്ചിരിക്കുന്നുവെന്ന് അറിയിച്ച് അസോസ്സിയേഷന്‍ സിഇഒ ശിശിര്‍ ഹത്തംഗിടി. ആഭ്യന്തര ക്രിക്കറ്റിനെ ഉയര്‍ത്തുന്നതിനായി ആദിത്യ ബിര്‍ള ഗ്രൂപ്പാണ് സ്പോൺസര്‍ഷിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്.

50 ലക്ഷം രൂപയാണ് ബറോഡ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി സ്പോൺസര്‍ഷിപ്പായി ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കുന്നത്. അസോസ്സിയേഷനുകള്‍ക്ക് ബിസിസിഐ സഹായം താരങ്ങളുടെ വേതനമെന്ന നിലയിൽ ലഭിയ്ക്കുന്നുണ്ടെങ്കിലും ഗ്രാസ് റൂട്ടിൽ ക്രിക്കറ്റ് വളര്‍ത്തുന്നതിന് ഇത്തരം സ്പോൺസര്‍ഷിപ്പുകള്‍ തുണയാകുമെന്നാണ് കരുതപ്പെടുന്നത്.