ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സത്തിൽ തുടക്കത്തിൽ ബാറ്റിംഗ് മികവ് പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടം. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കിടേഷ് അയ്യര്‍ നൽകിയത്. എന്നാൽ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു.
24 പന്തിൽ 43 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 60 റൺസായിരുന്നു കൊല്‍ക്കത്ത നേടിയത്. വൺ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് കൊല്‍ക്കത്ത നേടിയത്.
അടുത്ത ഓവറിൽ അജിങ്ക്യ രഹാനെ(25) പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. എന്നാൽ താരത്തെ ഓവറിൽ രണ്ട് സിക്സര്‍ പറത്തി റാണ തിരിച്ചടിച്ചു. എന്നാൽ ശ്രേയസ്സ് അയ്യരെയും ആന്‍ഡ്രോ റസ്സലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായപ്പോള്‍ കൊല്‍ത്ത 136/4 എന്ന നിലയിലേക്ക് വീണു.
റസ്സലിനെ വീഴ്ത്തിയ ബുംറ അതേ ഓവറിൽ തന്നെ നിതീഷ് റാണയെയും വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. 123/2 എന്ന നിലയിൽ നിന്ന് 139/5 എന്ന നിലയിലേക്കാണ് കൊല്‍ക്കത്ത വീണത്. ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറിൽ ഷെൽഡൺ ജാക്സൺ, പാറ്റ് കമ്മിന്‍സ്, സുനിൽ നരൈന്‍ എന്നിവരെ പുറത്താക്കി മുംബൈ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നൽകി.
റിങ്കു സിംഗ് 19 പന്തിൽ 23 റൺസ് നേടി കൊല്‍ക്കത്തയെ 165 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന ഓവറിൽ ജസ്പ്രീത് ബുംറയ്ക്കെതിരെ റിങ്കു സിംഗിന് ഒരു റൺസ് മാത്രം നേടാനയുള്ളു. ജസ്പ്രീത് ബുംറ തന്റെ 4 ഓവറിൽ 10 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് നേടിയത്.