സൂര്യ കുമാർ യാദവ് ഈ സീസൺ ഐ പി എല്ലിൽ ഇനി ഇറങ്ങില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂര്യകുമാർ യാദവ് ടാറ്റ ഐപിഎൽ 2022ന്റെ ഈ സീസണിൽ നിന്ന് പുറത്തായി. താരം ഇനി ഈ സീസണിൽ കളിക്കില്ല എന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. സൂര്യകുമാർ യാദവിന്റെ ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ആണ് താരം പുറത്തിരിക്കേണ്ടി വരുന്നത്. 2022 മെയ് 6-ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ മത്സരത്തിനിടെയാണ് യാദവിന് പരിക്കേറ്റത്. ഈ സീസണിൽ 8 മത്സരങ്ങൾ കളിച്ച സൂര്യകുമാർ മുംബൈ ഇന്ത്യൻസിന് വേണ്ടി 43.29 ശരാശരിയിൽ 303 റൺസ് നേടിയിരുന്നു. അതിൽ 3 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.