ആ പ്രതീക്ഷ വേണ്ട, ജസ്പ്രീത് ബുംറ ലോകകപ്പിനില്ലെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി

Picsart 22 09 29 15 06 15 324

ജസ്പ്രീത് ബുംറ ലോകകപ്പിനില്ലെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വിട്ട് ബിസിസിഐ. നേരത്ത തന്നെ താരം ലോകകപ്പിനുണ്ടാകില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കോച്ച് രാഹുല്‍ ദ്രാവിഡും ഈ വിധിയെഴുത്ത് നടത്തുവാന്‍ ആയിട്ടില്ലെന്നും ജസ്പ്രീത് ബുംറയ്ക്ക് സുഖം പ്രാപിക്കുവാന്‍ സമയം ലഭിയ്ക്കുമെന്നുമുള്ള നിലപാടായിരുന്നു എടുത്തിരുന്നത്.

Screenshot From 2022 10 03 20 25 28പുറത്തിനേറ്റ പരിക്ക് കാരണം ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്നും പുറത്ത് പോയിരുന്നു. പകരം താരത്തെ ഉടന്‍ ബിസിസിഐ പ്രഖ്യാപിക്കുമെന്നും വാര്‍ത്തക്കുറിപ്പിൽ പറയുന്നു.