ക്രിസ് വൈൽഡറെ പുറത്താക്കി മിഡ്ൽസ്ബ്രോ

സീസണിലെ ദയനീയമായ പ്രകടനത്തിന് പുറമെ മാനേജർ ക്രിസ് വൈൽഡറെ മിഡ്ൽസ്ബ്രോ പുറത്താക്കി. അവസാന മത്സരത്തിൽ കോവെന്റ്രിയോട് കൂടി തോൽവി ഏറ്റു വാങ്ങിയപ്പോൾ തന്നെ കോച്ചിന്റെ തലക്ക് മുകളിൽ പുറത്താക്കലിന്റെ വാൾ തൂങ്ങിയിരുന്നു. നിലവിൽ ചാംപ്യൻഷിപ്പ് ഡിവിഷനിൽ ഇരുപതിരണ്ടാം സ്ഥാനത്താണ് ടീം. പതിനൊന്ന് മാസം മുൻപ് മാത്രമാണ് വൈൽഡർ ടീമിന്റെ ചുമതല ഏറ്റെടുത്തിരുന്നത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ മിഡ്ൽസ്ബ്രോക്ക് ആയിരുന്നു. പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടാനുള്ള പ്ലേ ഓഫിന്റെ അടുത്തെതാനും ടീമിനായിരുന്നു. എഫ് എ കപ്പിലെ യുനൈറ്റഡിനും ടോട്ടനത്തിനും എതിരെയുള്ള പ്രകടനങ്ങളും വൈൽഡറിൽ ടീമിനുള്ള വിശ്വാസം വർധിപ്പിച്ചു. എന്നാൽ ഈ സീസണിൽ എല്ലാം തലകീഴായി. മുൻപ് ഷെഫീൽഡിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിനായിരുന്നു. താൽക്കാലിക ചുമതലയിലേക്ക് ഗോൾകീപ്പിങ് കോച്ച് ലിയോ പേർകോവിച്ചിനെ നിയമിച്ചിട്ടുണ്ട്. വാട്ഫോർഡിൽ നിന്നും പുറത്തായ റോബ് എഡ്വേർഡ്സ് പുതിയ മിഡ്ൽസ്ബ്രോ മാനേജർ ആയെക്കുമെന്ന് ടെലിഗ്രാഫ് സൂചനകൾ നൽകുന്നുണ്ട്.