ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, ജേസൺ റോയ് ലോകകപ്പിൽ നിന്ന് പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തങ്ങളുടെ അവസാന സൂപ്പര്‍ 12 മത്സരത്തിനിടെ പരിക്കേറ്റ ജേസൺ റോയ് ലോകകപ്പിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിന് വേണ്ടി ടോപ് ഓര്‍ഡറിൽ ജോസ് ബട്ലര്‍ക്കൊപ്പം നിര്‍ണ്ണായക പ്രകടനങ്ങളാണ് റോയ് പുറത്തെടുത്തത്. ജേസൺ റോയ് പുറത്ത് പോകുമ്പോള്‍ പകരക്കാരനായി ജെയിംസ് വിന്‍സ് ആണ് ടീമിലേക്ക് എത്തുന്നത്.

ന്യൂസിലാണ്ട് ആണ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.