മിക്സഡ് ഡബിള്‍സിൽ സ്വര്‍ണ്ണത്തിനായി ജപ്പാനും ചൈനയും

Japanmixeddbls

ചൈനയ്ക്കെതിരെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ എതിരാളികള്‍ ജപ്പാന്റെ മിമ ഇറ്റോ – ജുന്‍ മിസുടാനി. ഇന്ന് നടന്ന സെമി ഫൈനലിൽ ചൈനീസ് തായ്പേയുടെ ചിംഗ് ഇ ചെംഗും ലിന്‍ യുന്‍ ജു സഖ്യത്തെ 4-1 എന്ന സ്കോറിനാണ് ജപ്പാന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിമിൽ ജപ്പാന്‍ സഖ്യം 5-7ന് പുറകിലായെങ്കിലും ഗെയിം പോയിന്റിലേക്ക് ആദ്യം എത്തിയത് അവര്‍ ആയിരുന്നു. 9-9 ന് ഇരു ടീമുകളും ഒപ്പമെത്തിയ ശേഷം ഗെയിം 11-9ന് ജപ്പാന്‍ ജോഡി നേടി. രണ്ടാം ഗെയിമിൽ ചൈനീസ് തായ്പേയുടെ ടീമാണ് മുന്‍തൂക്കം നേടിയത്. ഗെയിം 11-6ന് സ്വന്തമാക്കി മത്സരത്തിൽ 1-1 എന്ന നിലയിൽ ടീം ഒപ്പമെത്തി.

മൂന്നാം ഗെയിമിലും ലീഡ് മാറി മാറിയുന്ന കാഴ്ചയാണ് കണ്ടത്. 5-3ന് ജപ്പാന്‍ ലീഡ് നേടിയങ്കിലും തുടരെ നാല് പോയിന്റ് നേടി ചൈനീസ് തായ്പേയ് മുന്നിലെത്തുകയായിരുന്നു. എന്നാൽ ജാപ്പനീസ് താരങ്ങള്‍ ഒപ്പമെത്തിയപ്പോള്‍ മത്സരം കൂടുതൽ ആവേശകരമായി. 11-9ന് ജപ്പാന്‍ വീണ്ടും മുന്നിലെത്തി.

നാലാം ഗെയിമിൽ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തിയ ജപ്പാന്റെ മിമ ഇറ്റോ – ജുന്‍ മിസുടാനി മത്സരത്തിൽ 3-1ന്റെ ലീഡ് നേടി. 11-6 എന്ന സ്കോറിനാണ് നാലാം ഗെയിം ജപ്പാന്‍ താരങ്ങള്‍ നേടിയത്. അഞ്ചാം ഗെയിമിൽ ജപ്പാന്‍ താരങ്ങള്‍ 11-6 എന്ന സ്കോറിന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

സ്കോര്‍: 11-9, 6-11, 11-9, 11-6, 11-6

 

Previous articleകാശ്മീരി താരം ഡാനിഷ് ഫാറൂഖി ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം
Next articleഐപിഎൽ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബിസിസിഐ, മുംബൈ ചെന്നൈ പോരാട്ടത്തോടെ ദുബായ് ലെഗ് ആരംഭിക്കും