“ലീഗിന്റെ അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഉണ്ടാകാൻ ആണ് ആഗ്രഹം” ഇവാൻ വുകമാനോവിച്

Newsroom

Picsart 23 11 05 10 12 19 232
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് സന്തോഷം നൽകുന്നു എന്നും എന്നാൽ ലീഗിന്റെ അവസാനം ഒന്നാം സ്ഥാനത്ത് ഉണ്ടാകാൻ ആണ് താൻ മുൻതൂക്കം നൽകുന്നത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ഇന്നലെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ഇവാൻ.

കേരള ബ്ലാസ്റ്റേഴ്സ് 23 11 05 10 11 18 246

“തുടർച്ചയായി മൂന്ന് മത്സരങ്ങൾ, പ്രതിരോധത്തിൽ വിദേശ താരങ്ങളില്ലാതെ മൂന്ന് മത്സരങ്ങൾ കളിച്ചു, ഞങ്ങൾ ഗോളുകൾ വഴങ്ങിയെങ്കിലും മത്സരത്തിൽ എതിരാളികളേക്കാൾ കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിൽ അഭിമാനം തോന്നുന്നു.” ഇവാൻ പറഞ്ഞു.

“ഒരു പരിശീലകനെന്ന നിലയിൽ, മൂന്നാഴ്ചത്തെ ഈ വലിയ ഇടവേളയ്ക്ക് മുമ്പുള്ളയീ വിജയം നിങ്ങൾക്ക് നല്ല പ്രചോദനം നൽകുന്നു. ആറ് മത്സരങ്ങൾക്ക് ശേഷം ഞങ്ങൾ റാങ്കിങ് ടേബിളിന്റെ മുകളിലായിരിക്കുന്നത് ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് എല്ലാവർക്കും അതൊരു സന്തോഷകരമായ കാര്യമാണ്.” ഇവാൻ പറഞ്ഞു.

“ഞങ്ങൾ വിനയാന്വിതരായി നിലനിൽക്കണം. ഞങ്ങൾ എവിടെയുമെത്തിയിട്ടില്ല. 16 വലിയ ഗെയിമുകൾ കൂടി ബാക്കിയുണ്ട്. 16 വലിയ പടികൾ കൂടി, ഇപ്പോൾ ഒന്നാമത് ആയത് നല്ല കാര്യം തന്നെ. പക്ഷെ ലീഗിന്റെ അവസാനത്തിൽ ഒന്നാമത് ഉണ്ടാകാൻ ആണ് താൻ ആഗ്രഹിക്കുന്നത്” – ഇവാൻ പറഞ്ഞു.