ഇന്നലെ എഫ് സി ഗോവ താരങ്ങൾ മത്സരത്തിനിടയിൽ നടത്തിയ പ്രകോപനങ്ങൾ സ്വാഭാവികമാണെന്നും അവരെ കുറ്റം പറയാൻ ആകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. മത്സരത്തിന് മുമ്പ് തന്നെ ഈ മത്സരത്തിക് ടാക്ടിക്സിനെക്കാൾ പ്രധാനം ഇമോഷൻ നിയന്ത്രിക്കുന്നതും ക്യാരക്ടർ സൂക്ഷിക്കുന്നതും ആണെന്ന് ഇവാൻ വുകമാനോവിച് പറഞ്ഞിരുന്നു. മത്സരത്തിൽ ഉണ്ടായ സംഭവങ്ങളോട് തന്റെ താരങ്ങൾ നല്ല നിലയിൽ ആണ് പ്രതികരിച്ചത് എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു.
ഇത്തരം മത്സരങ്ങളിൽ പ്രകോപിപ്പിക്കാൻ ആയി എതിർ താരങ്ങൾ അസഭ്യം പറയുകയും ഫൗൾ ചെയ്യുകയും എല്ലാം ചെയ്യും. അവരുടെ രാജ്യങ്ങളിൽ അവർ കളിക്കുന്ന ഫുട്ബോൾ മത്സരങ്ങളിൽ ഇതെല്ലാം സ്വാഭാവികം ആയിരിക്കും. ഫുട്ബോളിൽ എല്ലാവിടെയും ഇത്തരം സംഭവങ്ങൾ സാധാരണ കാര്യം ആണ്.
ഗോവ എന്നും ജയിക്കുകയും ഡോമിനേറ്റ് ചെയ്യുകയും ചെയ്യുന്ന ടീമാണ്. അവർക്ക് അതിന് പറ്റാതിരിക്കുകയും ഒപ്പം മൂന്ന് ഗോൾ വഴങ്ങുകയും ചെയ്താൽ അവരും രോഷാകുലരാകും. അത് സ്വാഭാവികമാണ്. ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾ ഇത് സാധാരണ സംഭവം മാത്രമാണെന്ന് മനസ്സിലാക്കി ഇതിനെ അവഗണിച്ച് കളിയുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. ഇതാണ് താൻ ആഗ്രഹിക്കുന്നത്. ഇവാൻ പറഞ്ഞു.