ടെസ്റ്റിൽ നിന്ന് റിട്ടയര്‍മെന്റ് ഉടനുണ്ടാകുമെന്ന സൂചനയുമായി ഡേവിഡ് വാര്‍ണര്‍

താന്‍ തന്റെ ടെസ്റ്റ് കരിയറിന്റെ അവസാന 12 മാസത്തിലേക്ക് കടക്കുകയാണെന്ന് പറ‍ഞ്ഞ് ഡേവിഡ് വാര്‍ണര്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളിൽ എപ്പോള്‍ വേണമെങ്കിലും താന്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുമെന്നും കൂടി വന്നാൽ 12 മാസം വരെ മാത്രമേ താനിനി ബാഗ്ഗി ഗ്രീന്‍ ക്യാപ് അണിഞ്ഞ് കളിക്കാനുണ്ടാകുകയുള്ളുവെന്നും ഓസ്ട്രേലിയയുടെ ഓപ്പണിംഗ് താരം വ്യക്തമാക്കി.

അടുത്തതായി ഓസ്ട്രേലിയ ഇന്ത്യയിലേക്കും അതിന് ശേഷം ആഷസിനായി ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിനാൽ തന്നെ ഈ രണ്ട് പരമ്പരയിലും വാര്‍ണര്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം ടെസ്റ്റിൽ നിന്നുള്ള താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായേക്കും. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നാവും താന്‍ ആദ്യം വിരമിക്കുക എന്നും വാര്‍ണര്‍ വ്യക്തമാക്കി.