ഐ എസ് എൽ പുതിയ സീസൺ ഒരുക്കങ്ങൾ എങ്ങനെ എന്നതിന്റെ പൂർണ്ണ ചിത്രം എത്തി. ഇത്തവണ ഗോവയിൽ മൂന്ന് വേദികളികായാണ് ഐ എസ് എൽ നടത്താൻ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ സെപ്റ്റംബർ 25നേക്ക് ടീമുകൾ ഗോവയിൽ എത്തി തുടങ്ങും. 11 ടീമുകൾക്ക് വേണ്ടി 16 പരിശീലന ഗ്രൗണ്ടുകൾ ഗോവയിൽ സജ്ജമാണ്. കഴിഞ്ഞ ഐ എസ് എല്ലിൽ കളിച്ച പത്ത് ടീമുകൾക്ക് ഒപ്പം ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സെപ്റ്റംബർ 25ന് ടീമുകൾ എത്തിയാൽ പരിശീലനത്തിന് മുമ്പ് കൊറോണ ടെസ്റ്റിന് വിധേയരാവേണ്ടി വരും. ഒക്ടോബർ 1മുതൽ ക്ലബുകൾക്ക് പ്രീസീസൺ തുടങ്ങാം. ഒക്ടോബർ 23വരെ ആണ് സ്ക്വാഡ് രജിസ്റ്റർ ചെയ്യാനുള്ള സമയം. അതിന് രണ്ട് ദിവസം മുമ്പ് വരെ ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ തുറന്നു നിൽക്കും. നവംബർ 20ന് സീസൺ ആരംഭിക്കാൻ ആണ് ഐ എസ് എൽ ഉദ്ദേശിക്കുന്നത്. നവംബർ 20നും 23നും ഇടയിൽ ഒരു തീയതിയിൽ ആകും ഉദ്ഘാടന മത്സരം നിശ്ചയിക്കുക. സെപ്റ്റമ്പർ അവസാനമോ ഒക്ടോബർ ആദ്യ വാരത്തിലോ ആയി ഐ എസ് എൽ ഫിക്സ്ചറുകൾ എത്തും.