ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം ലൂണക്ക്

Newsroom

Picsart 22 02 25 12 55 01 752
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണക്ക് ലഭിച്ചു. എ ടി കെ മോഹൻ ബഗാനെതിരെ നേടിയ രണ്ടാമത്തെ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച ഗോൾ തിരഞ്ഞെടുക്കപ്പെട്ടത്. ലൂണയുടെ ഗോളിന് 93%ത്തോളം വോട്ട് ആണ് ലഭിച്ചത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനമാണ് ലൂണ ഇതുവരെ കാഴ്ചവെച്ചത്. താരം നാലു ഗോളുകൾ നേടുകയും ഒപ്പം ആറ് അസിസ്റ്റുകളും താരം ബ്ലാസ്റ്റേഴ്സിനായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.