ഐ എസ് എൽ തുടക്കം കൊച്ചിയിൽ, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇറങ്ങും, പക്ഷെ പതിവ് മാറും! | Exclusive

Newsroom

20220830 121251
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായാകും ആരംഭിക്കുക. ഒക്ടോബർ 7ന് കൊച്ചിയിൽ വെച്ചാകും ഐ എസ് എൽ ഉദ്ഘാടനം നടക്കുക. എന്നാൽ പതിവിൽ നിന്ന് മാറ്റമായിരിക്കും ഇത്തവണത്തെ തുടക്കം. പതിവായി കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ ആയിരുന്നു ISL ഉദ്ഘാടന ദിവസം നേരിടാറ്‌. ഇത്തവണ പക്ഷെ മോഹൻ ബഗാൻ ആയിരിക്കില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൾ മാർക്കസ് പറയുന്നു.

ഐ എസ് എൽ

ഈ ആഴ്ച ISL ഫിക്സ്ചർ വരുമ്പോൾ അറിയിയാം ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എന്ന്. രണ്ട് വർഷത്തിനു ശേഷമാണ് ഐ എസ് എൽ കൊച്ചിയിലേക്ക് എത്തുന്നത്. അവസാന രണ്ടു വർഷവും ഐഎസ്എൽ ഗോവയിൽ ആയിരുന്നു നടന്നിരുന്നത്. രണ്ട് വർഷനായി ആരാധകർ ഇല്ലാതെ ആയിരുന്നു ഐ
എസ്എൽ നടന്നു വന്നിരുന്നത്. ഇത്തവണ ഉദ്ഘാടന ദിവസം തന്നെ ആരാധകർ നിറഞ്ഞ കൊച്ചി സ്റ്റേഡിയം കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായുള്ള ടിക്കറ്റും ഈ ആഴ്ച അവസാനം മുതൽ ആരാധകർക്ക് വാങ്ങാൻ ആകും.