“ധോണിയെ പോലെ എല്ലാം സിമ്പിൾ ആക്കാൻ ആണ് ഞാനും ശ്രമിക്കുന്നത്” – ഹാർദ്ദിക്

Newsroom

Img 20220830 130338

പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സമ്മർദമില്ലാതെ കളിച്ച ഹാർദ്ദികിന്റെ ഇന്നിങ്സ് ആയിരുന്നു. തന്റെ ഇന്നിങ്സ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി ചെയ്യുന്നത് പോലെ സിമ്പിൾ ആക്കാൻ ആണ് താൻ ശ്രമിച്ചത് എന്ന് ഹാർദ്ദിക് പറഞ്ഞു.

കളി കഴിയുന്നത്ര ലളിതമാക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. മഹി ഭായിയിൽ ഞാൻ കണ്ടത് അതാണ്. ഞാൻ ധോണിയോടൊപ്പം കളിക്കുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ നിരീക്ഷിക്കുകയും അദ്ദേഹത്തോടെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ധോണി തന്നെ സ്വാധീനിച്ചതിനെ കുറിച്ച് ഹാർദ്ദിക് പറഞ്ഞു.

ധോണി മാത്രമല്ല, ഞാൻ ആരുടെ കൂടെ കളിച്ചാലും കഴിയുന്നത്ര പഠിക്കാൻ ശ്രമിക്കും. ജീവിതത്തിൽ പോലും, നിങ്ങൾ ഒരു തീരുമാനമെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശാന്തനാണെങ്കിൽ, സാഹചര്യം നന്നായി വിലയിരുത്താൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് നന്നായി തീരുമാനിക്കാൻ ആകും അതാണ് ക്രിക്കറ്റിലും തുടരുന്നത്, ”പാണ്ഡ്യ പറഞ്ഞു.