സാഞ്ചോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചുവരില്ല എന്ന് ഗ്വാഡിയോള

- Advertisement -

ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഇനി തിരിച്ചു വന്നേക്കില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാഡിയോള. മുൻ സിറ്റി യൂത്ത് താരമായ സാഞ്ചൊ സിറ്റിയിൽ തുടരാൻ താല്പര്യമില്ല എന്നു പറഞ്ഞായിരുന്നു ജർമ്മനിയിലേക്ക് പോയത്. 18കാരനായ സാഞ്ചോ ബുണ്ടസ് ലീഗയിൽ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ‌ ലീഗിൽ 6 അസിസ്റ്റും ഒരു ഗോളും സാഞ്ചൊ സ്വന്തമാക്കി. ബുണ്ടസ് ലീഗയിലെയും യൂറോപ്പിലെ മികച്ച് അഞ്ച് ലീഗിലെയും അസിസ്റ്റ് നൽകിയ എണ്ണത്തിൽ ഈ സീസണിൽ സാഞ്ചൊ ആണ് മുന്നിൽ.

സാഞ്ചൊ മാഞ്ചസ്റ്റർ സിറ്റി വിട്ടത് താരത്തിന് സിറ്റി വിടാനുള്ള ആഗ്രഹം കൊണ്ടാണ്. അതുകൊണ്ട് തന്നെ സാഞ്ചൊ തിരിച്ചുവരില്ല. ഭാവിയിൽ പലതും സംഭവിക്കാം പക്ഷെ ഇപ്പോൾ സാഞ്ചൊ തിരിച്ചുവരില്ല എന്നാണ് തനിക്ക് തോന്നുന്നത്. ഗ്വാഡിയോള പറഞ്ഞു. സാഞ്ചൊയുടെ കരിയർ തുടക്കം നല്ലതാണെന്ന് പറഞ്ഞ ഗ്വാഡിയോള സാഞ്ചോയുടെ പ്രകടനം നിരവധി ഇംഗ്ലീഷ് യുവതാരങ്ങളെ ജർമ്മനിയിൽ എത്തിക്കും എന്നും പറഞ്ഞു.

Advertisement