മായങ്ക് അഗർവാൾ പഞ്ചാബ് ക്യാപ്റ്റൻ ആകാൻ സാധ്യത

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായി ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ തിരഞ്ഞെടുക്കും. പുതുതായി സൈൻ ചെയ്ത ശിഖർ ധവാൻ ആകും ക്യാപ്റ്റൻ ആവുക എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും മാനേജ്മെന്റ് മായങ്ക് അഗർവാളിനെ ക്യാപ്റ്റൻ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായ അഗർവാളിനെ മെഗാ ലേലത്തിന് പഞ്ചാബ് കിംഗ്സ് നിലനിർത്തിയിരുന്നു. അവസാന രണ്ട് സീസണിലും പഞ്ചാബിനായി 400ൽ അധികം റൺസ് മായങ്ക് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രാഹുലിന് പരിക്കേറ്റപ്പോൾ താൽക്കാലികമായി പഞ്ചാബിന്റെ ക്യാപ്റ്റൻ ആയും മായങ്ക് ഇറങ്ങിയിട്ടുണ്ട്.