ഐ എസ് എൽ റിസേർവ്സ് ലീഗ്, കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലെ ഈ യുവതാരങ്ങളും കളിക്കും

ഏപ്രിൽ 15 മുതൽ ഗോവയിൽ വെച്ച് നടക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ടീമിനെ തന്നെ അണിനിരത്തും. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് താരങ്ങൾക്ക് ഒപ്പം ഐ എസ് എല്ലിൽ കേരളത്തിനായി ഇറങ്ങിയ ചില യുവതാരങ്ങളും ഉണ്ടാകും. ഐ എസ് എല്ലിൽ ടീമിനൊപ്പം സ്ഥിരമായി ഉണ്ടായിരുന്ന ആയുഷ്, വിൻസി ബരെറ്റോ, സഞ്ജീവ് സ്റ്റാലിൻ, ബിജോയ് എന്നിവരും ഗിവ്സൺ സിങും ഡെവലപ്മെന്റ് ലീഗിൽ കളിക്കും. IFTWC ആണ് ഈ താരങ്ങൾ സ്ക്വാഡിൽ ഉണ്ടാകും എന്ന് സൂചന നൽകിയത്.
Img 20220215 005621
കെ പി എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് നിരാശ ആയിരുന്നു സമ്പാദ്യം എന്നതും സന്തോഷ് ട്രോഫി കാരണം നിരവധി റിസേർവ്സ് താരങ്ങൾ സംസ്ഥാന ടീമുകൾക്ക് ഒപ്പം ചേരും എന്നതുമാണ് സീനിയർ ടീമിലെ താരങ്ങളെ ഉൾപ്പെടുത്താൻ കാരണം എന്നാണ് നിരീക്ഷണം‌.

ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് ആയി നടത്തുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നു‌. ഏപ്രിൽ 15 മുതൽ ഗോവയിൽ ആരംഭിക്കും. ടൂർണമെന്റ് മെയ് 20 വരെ നീണ്ടു നിൽക്കും. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും.