ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റിൽ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ടീമിൽ, ബുംറ ഇല്ല!!!

Sports Correspondent

Suryakumaryadavsky
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഋഷഭ് പന്തിനേറ്റ അപകടം കാരണം താരം ഏറെക്കാലം ക്രിക്കറ്റിന് പുറത്ത് ഇരിക്കേണ്ട സാഹചര്യം കാരണം ആണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷന് അവസരം നൽകുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചിരിക്കുന്നത്.

Ishankishan

ജസ്പ്രീത് ബുംറയുടെ അഭാവവും ശ്രദ്ധേയമാണ്. രവീന്ദ്ര ജഡേജയെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരത്തിന്റെ ഫിറ്റ്നെസ്സ് പരിഗണിച്ച് മാത്രമാവും അന്തിമ ഇലവനിലേക്ക് പരിഗണിക്കുക.

ടെസ്റ്റ് സ്ക്വാഡ്: Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.