റായിഡു നാലാം നമ്പറിലേക്ക് ഇന്ത്യ തേടുന്ന ഉത്തരമോ?

gokulraj

Download the Fanport app now!
Appstore Badge
Google Play Badge 1
നിലയുറപ്പിച്ചാൽ പിന്നെ ടീമിനെ ഒറ്റക്ക് ചുമലിലേറ്റുന്ന രോഹിത് ശർമയാണ് ഇന്ത്യക്ക് അനായസ വിജയം സമ്മാനിച്ചത് എന്നതിന് യാതൊരു സംശയവും ഇല്ല. പക്ഷേ ഇന്ത്യൻ ആരാധകർ ഏറ്റവും അധികം സന്തോഷിച്ചിട്ടുണ്ടാകുക അംബാട്ടി റായിഡുവിന്റെ പ്രകടനത്തിലായിരിക്കും.
സമീപകാലത്ത് ഇന്ത്യ ഏറ്റവും അധികം ആകുലപ്പെട്ടിരുന്ന നാലാം നമ്പറിൽ സ്ഥിരതയോടെ കളിക്കുന്ന ഒരു ബാറ്റ്സ്മാനെ ലഭിച്ചതിൽ ആണ്.
അര ഡസനിലധികം കളിക്കാരെ ഇന്ത്യ മാറി മാറി പരിക്ഷിച്ചു കൊണ്ടിരുന്ന നാലാം നമ്പറിൽ കഴിഞ്ഞ ഏഷ്യാ കപ്പിലേയും ഈ പരമ്പരയിലെയും പ്രകടനത്താൽ റായിഡു ശക്തമായ അവകാശവാദമുന്നയിച്ചിരിക്കുകയാണ്‌. ഏഷ്യാ കപ്പിലും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലുമായി 10 മത്സരങ്ങളിലായി 56 റൺസ് ശരാശരിയൽ 392 റൺസ് നേടിയ റായിഡു നാലാം നമ്പറിലേക്കുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. ഏഷ്യാ കപ്പിൽ 2 അർധ സെഞ്ചുറിയും ഈ പരമ്പരയിൽ ഒരു ശതകവും ഒരു അർധ സെഞ്ചുറിയും നേടിയ റായിഡുവിന് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ 50 ന് മുകളിൽ ശരാശരിയുണ്ട്. യോ യോ ടെസ്റ്റുകളിൽ പരാജയപ്പെട്ട് പലതവണ അവസരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട റായിഡു ഒടുവിൽ നീലകുപ്പായത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
https://twitter.com/bhogleharsha/status/1056871373639798784
2015 ലോകകപ്പിന് ശേഷം രോഹിത് – ധവാൻ – കോലി അച്ചുതണ്ടും ബുംറ-ഭുവി പേസ് അറ്റാക്കും റിസ്റ്റ് സ്പിന്നർമാരും ഹാർദിക് പാണ്ഡ്യ എന്ന ഓൾറൗണ്ടറും ഇന്ത്യയുടെ മോശം മധ്യനിരയെ ഒരു പരിധി വരെ മറച്ചു. എങ്കിലും ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോലെയുള്ള മത്സരങ്ങൾ ഒരു മികച്ച മിഡിൽ ഓർഡർ ബാറ്റ്സ്മാന്റെ അഭാവം തുറന്ന് കാട്ടി. അതുകൊണ്ട് തന്നെ ഇന്നത്തെ റായിഡുവിന്റെ പ്രകടനം ഇന്ത്യൻ ആരാധകർക്ക് നൽകന്ന ആശ്വാസം ചെറുതല്ല. തിരുവനന്തുപുരം ഏകദിനത്തിലും വരുന്ന ആസ്ട്രേലിയ, ന്യൂസിലാൻറ് പര്യടനങ്ങളിലും ഈ പ്രകടനങ്ങൾ ആവർത്തിച്ചാൽ റായിഡു വരുന്ന ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പർ ഉറപ്പിക്കും.