11 ഗോളുകൾ, കേരള ബ്ലാസ്റ്റേഴ്സിൽ റെക്കോർഡ് ഇട്ട് സി കെ വിനീത്

- Advertisement -

ഇന്ന് ജംഷദ്പൂരിനെതിരെ കളിയുടെ അവസാന നിമിഷങ്ങളിൽ നേടിയ ഇടം കാലൻ ഫിനിഷ് സി കെ വിനീതിനെ പുതിയ നേട്ടത്തിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയി സി കെ ഇന്നത്തെ ഗോളോടെ മാറി. സി കെ വിനീതിന്റെ ഇന്നത്തെ ഗോൾ അദ്ദേഹത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ പതിനൊന്നാം ഗോളായിരുന്നു. ഇയാൻ ഹ്യൂമിന്റെ ഒപ്പം പങ്കുവെച്ച ഓൾ ടൈം ടോപ്പ് സ്കോറർ എന്ന പദവി ഇനി സികെയ്ക്ക് മാത്രം സ്വന്തമാണ്.

കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനെതിരെ നേടിയ ഗോൾ ഇയാൻ ഹ്യൂമിന്റെ 10 ഗോളിനൊപ്പം വിനീതിനെ എത്തിച്ചിരുന്നു. 36 മത്സരങ്ങളിൽ നിന്നാണ് സി കെ വിനീത് ഈ നേട്ടത്തിൽ എത്തിയത്. 2016 സീസണിൽ 5 ഗോളുകളും കഴിഞ്ഞ സീസണിൽ നാലു ഗോളുകളും സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിരുന്നു. ഈ സീസണിക് ഇതുവരെ രണ്ട് ഗോളും ആയി. മൂന്ന് അസിസ്റ്റുകളും സി കെ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.

Advertisement