32ാമത് അഖിലേന്ത്യ പോസ്റ്റല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു

- Advertisement -

32ാമത് അഖിലേന്ത്യ പോസ്റ്റല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2018 ഒളിമ്പ്യന്‍ റഹിമാന്‍ സ്റ്റേഡിയത്തില്‍(കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്) പോസ്റ്റല്‍ ബോര്‍ഡ് അംഗം ശ്രീ സലീം ഹഖ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫുട്ബോള്‍ താരം ശ്രീ ഐഎം വിജയന്‍ മുഖ്യാതിഥിയായിരുന്നു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീമതി ശാരദ സമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീ ജിതേന്ദ്ര ഗുപ്ത, ഡയറക്ടര്‍മാരായ ശ്രീ സയീദ് റഷീദ്, ശ്രീ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഒളിമ്പ്യന്‍ ടി. അബ്ദുള്‍ റഹിമാന്റെ പേരിലുള്ള പ്രത്യേക തപാല്‍ കവര്‍ അദ്ദേഹത്തിന്റെ മകനായ ശ്രീ ഹാരിസ് റഹ്മാന്‍ നല്‍കി ശ്രീ സലീം ഹഖ് പ്രകാശനം ചെയ്തു. ടീമുകളുടെ മാര്‍ച്ച് പാസ്റ്റിനു ശേഷം കേരള ടീം ക്യാപ്റ്റന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ടീം ഒഡീഷ ടീമിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

നാളെ(30.10.2018ന്) രാവിലെ 9.30ന് തമിഴ്നാട് മധ്യപ്രദേശിനെയും 11.30നു കര്‍ണ്ണാടക ഡല്‍ഹിയെയും വൈകീട്ട് 3 മണിക്ക് പശ്ചിമ ബംഗാള്‍ ഉത്തര്‍പ്രദേശിനെയും നേരിടും.

Advertisement