വീണ്ടുമൊരു ഷൂട്ടൗട്ട് ജയം, ചരിത്രം കുറിച്ച് അയര്‍ലണ്ട്, വനിത ഹോക്കി ലോകകപ്പ് ഫൈനലില്‍

വനിത ഹോക്കി ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് അയര്‍ലണ്ട്. ക്വാര്‍ട്ടറിലേതെന്ന പോലെ സെമിയിലും സമനിലയില്‍ അവസാനിച്ച മത്സരത്തിനു ശേഷം ഷൂട്ടൗട്ടില്‍ ജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് അയര്‍ലണ്ട് യോഗ്യത നേടിയത്. സ്പെയിനിനെയാണ് ആവേശകരമായ മത്സരത്തിനൊടുവില്‍ അയര്‍ലണ്ട് കീഴടക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെ ഷൂട്ടൗട്ടില്‍ അയര്‍ലണ്ട് വീഴ്ത്തിയിരുന്നു.

മുഴുവന്‍ സമയത്ത് 1-1 നു തുല്യത പാലിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-2 എന്ന നിലയിലായിരുന്നു അയര്‍ലണ്ടിന്റെ ജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ അന്ന ഒഫ്ലാനാഗന്‍ അയര്‍ലണ്ടിനെ മുന്നിലെത്തിച്ചുവെങ്കിലും 39ാം മിനുട്ടില്‍ അലിസിയ മഗാസിലൂടെ സ്പെയിന്‍ ഗോള്‍ മടക്കി.

അയര്‍ലണ്ടിനായി ഗില്ലിയന്‍ പിന്‍ഡര്‍ ആദ്യ ശ്രമം തന്നെ ഗോളാക്കി മാറ്റിയ ശേഷം അഞ്ചോളം അവസരം ഇരു ടീമുകളിലെ താരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം സ്പെയിനിനായി ജോര്‍ജ്ജിന ഒലീവിയ സമനില ഗോള്‍ കണ്ടെത്തി. അലിസണ്‍ മെക്കേ, ച്ലോ വാട്കിന്‍സ് എന്നിവര്‍ അയര്‍ലണ്ടിനായി ഷൂട്ടൗട്ടില്‍ വല കുലുക്കിയപ്പോള്‍ സ്പെയിനിനായി ലോല റിയേര കൂടി മാത്രമേ ഗോള്‍ നേടിയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial