ഐ പി എൽ വിജയികളുടെ സമ്മാനത്തുക വെട്ടിച്ചുരുക്കാൻ ബി സി സി ഐ തീരുമാനിച്ചു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടി. സമ്മാനത്തുക നേരെ പകുതിയാക്കാൻ ആണ് ബി സി സി ഐയുടെ തീരുമാനം. കഴിഞ്ഞ സീസൺ വരെ ഐ പി എൽ വിജയികൾക്ക് ലഭിച്ചിരുന്നത് ഇരുപത് കോടി ഇന്ത്യൻ രൂപ ആയിരുന്നു. ഈ സീസൺ മുതൽ അത് 10 കോടിയായി കുറയും. ഐ പി എൽ ഫ്രാഞ്ചൈസികളെ ഈ വിവരം അറിയിച്ചതായി ബി സി സി ഐ പറഞ്ഞു.
റണ്ണേഴ്സ് അപ്പിന് ഇനി മുതൽ 6.25 കോടി ആയിരിക്കും ലഭിക്കുക. കഴിഞ്ഞ സീസൺ വരെ ഇത് 12.5 കോടി ആയിരുന്നു. പ്ലേ ഓഫിൽ പരാജയപ്പെടുന്ന രണ്ടു ടീമുകൾക്കും 4.375 കോടി വീതവും ലഭിക്കും. ഐ പി എൽ ടീമുകൾ എല്ലാം ഇപ്പോൾ മികച്ച രീതിയിലാണ് പോകുന്നത്. അവർക്ക് ഇഷ്ടം പോലെ സ്പോൺസർസ് ഉണ്ട് എന്നും അതുകൊണ്ടാണ് സമ്മാനത്തുക കുറയ്ക്കാൻ തീരുമാനിച്ചത് എന്നും ബി സി സി ഐ അറിയിച്ചു.