സെറ്റിയന്റെ പരിശീലന രീതിയിൽ അതൃപ്തി, ടെർ സ്റ്റെഗൻ ബാഴ്സ വിട്ടേക്കും എന്ന് അഭ്യൂഹം

- Advertisement -

ബാഴ്സലോണയിലെ പ്രശ്നങ്ങൾ ഗുരുതരമായി മാറുകയാണ്. ടീമിന്റെ മോശം ഫോമിനൊപ്പം ഇപ്പോൾ ടീമിലെ സ്വര ചേർച്ചയില്ലായ്മയും ചർച്ചയാവുകയാണ്. സ്പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗൻ താൻ ക്ലബ് വിട്ടേക്കും എന്ന് സൂചനകൾ നൽകിയിരിക്കുകയാണ്. ഈ സീസൺ ബാഴ്സലോണയിലെ തന്റെ അവസാന സീസൺ ആയിരിക്കും എന്ന് സഹതാരങ്ങളോട് ടെർ സ്റ്റെഗൻ പറഞ്ഞതായാണ് വാർത്തകൾ.

ബാഴ്സലോണയുടെ പുതിയ പരിശീലകൻ സെറ്റിയന്റെ പരിശീലന രീതികളിലെ അതൃപ്തിയാണ് ടെർ സ്റ്റെഗനെ ബാഴ്സയിൽ നിന്ന് അകറ്റുന്നത്. ടീമിനാകെ സെറ്റിയന്റെ പരിശീലന രീതിയിൽ അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സെറ്റിയന് ബാഴ്സലോണ പോലൊരു വലിയ ക്ലബിനെ നിയന്ത്രിക്കാൻ ആകില്ല എന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്തെ സെറ്റിയന്റെ സഹ പരിശീലകനും താരങ്ങളും തമ്മിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.

Advertisement