ഇംഗ്ലണ്ടിന്റെ ഫ്യൂസൂരി ദക്ഷിണാഫ്രിക്ക, ഇന്നിംഗ്സ് വിജയം

ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 165 റൺസിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക 161 റൺസ് ലീഡ് നേടി 326 റൺസാണ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ നേടിയത്. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 149 റൺസിന് എറിഞ്ഞൊതുക്കി ഇന്നിംഗ്സിന്റെയും 12 റൺസിന്റെയും തകര്‍പ്പന്‍ വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

35 റൺസ് നേടിയ അലക്സ് ലീസും സ്റ്റുവര്‍ട് ബ്രോഡുമാണ് ആതിഥേയരുടെ ടോപ് സ്കോറര്‍മാര്‍. ബെന്‍ സ്റ്റോക്സ് 20 റൺസും ജോണി ബൈര്‍സ്റ്റോ 18 റൺസുമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിച്ച് നോര്‍ക്കിയ മൂന്നും കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Story Highlights: Innings win for South Africa, crushes England in the Lord’s Test.