പരിക്ക്, ഹര്‍ഷൽ പട്ടേൽ ഏഷ്യ കപ്പിനില്ല

ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് പേസര്‍ ഹര്‍ഷൽ പട്ടേലിന് ഏഷ്യ കപ്പ് ടീമിലിടം ലഭിയ്ക്കില്ല. താരത്തിന്റെ പരിക്ക് ആണ് താരത്തെ ഒഴിവാക്കി സ്ക്വാഡ് പ്രഖ്യാപിക്കുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. താരം ലോകകപ്പ് സ്ക്വാഡിൽ ഇടം നേടില്ലെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ സംഘത്തിനൊപ്പം വെസ്റ്റിന്‍ഡീസിലുണ്ടെങ്കിലും താരം ഒരു മത്സരത്തിനും ഇറങ്ങിയിരുന്നില്ല. ഓഗസ്റ്റ് എട്ടിന് ആണ് സ്ക്വാഡ് പ്രഖ്യാപിക്കുവാനിരിക്കുന്നത്.