ഹർഷൽ പട്ടേൽ മാനസികമായി ശക്തനായ താരം ആണ് എന്ന് ദ്രാവിഡ്

മാനസികമായി ശക്തനായ ക്രിക്കറ്റ് താരമാണ് ഹർഷൽ പട്ടേൽ എന്ന് ഇന്ത്യൻ ടീം പരിശീലകൻ ഫരാഹുൽ ദ്രാവിഡ്. അദ്ദേഹം ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ് എന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ 2 വർഷത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ, അദ്ദേഹം കളിക്കുന്ന ഫ്രാഞ്ചൈസിക്ക് വേണ്ടി തികച്ചും അസാമാന്യമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹം മികച്ച ചില സ്പെല്ലുകൾ എറിഞ്ഞിട്ടുണ്ട്. ദ്രാവിഡ് പറഞ്ഞു.

Harshalpatel ഹര്‍ഷൽ

ഹർഷലിന് ഏറ്റ ചെറിയ പരിക്ക് താരത്തിന് തിരിച്ചടിയായിട്ടുണ്ട്. അത് കിണ്ട് തന്നെ മികച്ച ഫോമിലേക്ക് മടങ്ങി എത്താൻ കുറച്ച് സമയമെടുക്കും എന്നും ദ്രാവിഡ് പറഞ്ഞു.

പക്ഷേ, ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞുവെന്ന് ഞാൻ കരുതുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിലെ അവസാന ഓവറിൽ പോലും അദ്ദേഹം മികച്ച രീതിയിലാണ് ബൗൾ എറിഞ്ഞത്. അദ്ദേഹം പുരോഗമിക്കുന്ന രീതിയിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. പരിക്ക് കാരണം അദ്ദേഹത്തിന് ആറ് ആഴ്ച വിട്ടു നിക്കേണ്ടി വന്നത് നിർഭാഗ്യകരമാണ് എന്നും ദ്രാവിഡ് പറഞ്ഞു.