2022 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സിംബാബ്വെ പര്യടനത്തിൽ വിശ്രമിച്ച സ്ഥിരം താരങ്ങളിൽ പലരും മടങ്ങിയെത്തുന്ന 15 അംഗ ഗ്രൂപ്പിനെ രോഹിത് ശർമ്മ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയില്ല. വിരാട് കോഹ്ലിയും കെഎൽ രാഹുലും ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ ബുമ്രയാണ് ടീമിലെ പ്രധാന അസാന്നിധ്യം. പരിക്കുമൂലം ഹർഷൽ പട്ടേലും കളിക്കില്ല.
മുൻ നായകൻ കോഹ്ലി ഫോമിൽ അല്ല എങ്കിലും ടീമിൽ എത്തി. വിശ്രമം കഴിഞ്ഞ് വരുമ്പോൾ കോഹ്ലി ഫോം കണ്ടെത്തും എന്നതാണ് പ്രതീക്ഷ. ഐപിഎല്ലിന് ശേഷം രാഹുലിന് സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 27 ന് യുഎഇയിൽ ഏഷ്യാ കപ്പ് ആരംഭിക്കും. ഓഗസ്റ്റ് 28 ന് ചിരവൈരികളായ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
India squad: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant, Deepak Hooda, Dinesh Karthik, Hardik Pandya, Ravindra Jadeja, R Ashwin, Yuzvendra Chahal, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan
Story Highlight: India’s squad for the Asia Cup 2022 has been announced. Sanju Samson, Ishan Kishan miss out while Virat Kohli and KL Rahul return to the side.