വെസ്റ്റ് ഹാം പ്രതിരോധ താരത്തെ ടീമിൽ എത്തിച്ച് ഫുൾഹാം

Nihal Basheer

20220808 210628

വെസ്റ്റ്ഹാമിൽ നിന്നും പ്രതിരോധ താരം ഇസ്സ ഡിയോപ്പിനെ ടീമിൽ എത്തിക്കാൻ ഫുൾഹാം. പ്രിമിയർ ലീഗിലേക്ക് എത്തിയതിന് പിറകെ ഫുൾഹാം ടീമിലേക്കെത്തിക്കുന്ന ഏഴാമത്തെ താരമാണ് ഡിയോപ്പ്. പതിനഞ്ച് മില്യൺ പൗണ്ട് ആണ് ഇരുപത്തഞ്ചുകാരനായ താരത്തെ എത്തിക്കാൻ ഫുൾഹാം ചെലവാക്കുന്നത്. ടോളുസെയിൽ നിന്നും 2018ൽ വെസ്റ്റ്ഹാമിലേക്ക് എത്തിയ താരം നാല് സീസണുകളിലായി നൂറ്റിയിരുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. ഡേവിഡ് മോയസ് എത്തിയ ശേഷം താരത്തിന് അവസരങ്ങൾ കുറഞ്ഞിരുന്നു. അവസാന സീസണിൽ ആകെ പതിമൂന്ന് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ടീമിനായി ഇറങ്ങിയത്.

പ്രതിരോധത്തിൽ ഡോസണക്കമുള്ള താരങ്ങൾ പരിക്കിന്റെ പിടിയിൽ ആണെങ്കിലും ഉന്നമിട്ട മറ്റ് താരങ്ങളെ എത്തിക്കാൻ വേണ്ട തുക ഡിയോപ്പിനെ കൈമാക്കുന്നതിലൂടെ ലഭിക്കും എന്നതിനാൽ കൈമാറ്റത്തിന് വെസ്റ്റ്ഹാം സമ്മതിക്കുകയായിരുന്നു.ബെൻറാമ അടക്കമുള്ള കൂടുതൽ താരങ്ങൾ ടീം വിട്ടേക്കും എന്ന് സൂചനയുണ്ട്. സിറ്റിക്കെതിരെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ ഡിയോപ്പിനെ വെസ്റ്റ്ഹാം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കൈമാറ്റം സാധ്യമാവുന്നതോടെ തങ്ങൾ ലക്ഷ്യമിട്ട താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും വെസ്റ്റ്ഹാമിനാവും.

Story Highlight: Fulham are set to sign Issa Diop on permanent deal from West Ham.