ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ പുറത്ത്, വനിത സംഘത്തിനും ക്വാര്‍ട്ടര്‍ തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ടീം ഇവന്റില്‍ ക്വാര്‍ട്ടറില്‍ പുറത്തായി ഇന്ത്യ. ഇന്തോനേഷ്യയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. 3-1 എന്ന സ്കോറിനു ഇന്ത്യന്‍ സംഘത്തെ തോല്പിച്ച് ഇന്തോനേഷ്യ സെമി ഉറപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കിഡംബി ശ്രീകാന്ത് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും പരാജയമേറ്റു (19-21, 21-19, 21-16) വാങ്ങിയിരുന്നു. ആദ്യ ഗെയിം നേടിയ ശേഷമാണ് മത്സരം ഇന്ത്യന്‍ ടീം കൈവിട്ടത്.

മുന്നാം മത്സരത്തില്‍ എച്ച് എസ് പ്രണോയ് വിജയിച്ച് ഇന്ത്യന്‍ പ്രതീക്ഷകളെ അടുത്ത മത്സരത്തിലേക്ക് നീട്ടി. ഇരു താരങ്ങളും പൊരുതിയ മത്സരത്തില്‍ 21-15, 19-21, 21-19 എന്ന സ്കോറിനായിരുന്നു പ്രണോയ്‍യുടെ വിജയം. എന്നാല്‍ നിര്‍ണ്ണായകമായ രണ്ടാം ഡബിള്‍സ് മത്സരത്തില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും പരാജയപ്പെട്ടതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. 14-21, 18-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി.

ഇന്ത്യയുടെ വനിത ടീമിനും ക്വാര്‍ട്ടറില്‍ തോല്‍വിയായിരുന്നു ഫലം. ജപ്പാനോട് 1-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. പിവി സിന്ധു 21-18, 21-19 എന്ന സ്കോറിനു ഇന്ത്യയെ മുന്നിലെത്തിച്ചുവെങ്കിലും പിന്നീട് ഇന്ത്യ പിന്നോട്ട് പോകുകയായിരുന്നു. അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. അതേ സമയം സൈന നെഹ്‍വാല്‍ നൊസോമി ഒക്കുഹാരയോടെ 11-21, 25-23, 16-21 എന്ന സ്കോറിനു പരാജയപ്പെട്ടു.