റൊണാൾഡോയില്ല, റയലിന്റെ കളി കാണാൻ കാണികൾ കുറവ്

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ട ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന്റെ കളി കാണാൻ എത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് കുറവ്. 81,044 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സാന്റിയാഗോ ബെർണാബുവിൽ കളി കാണാൻ എത്തിയവർ 48,466 പേർ. 9 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ആണിത്. 2009 ൽ റൊണാൾഡോ എത്തിയ ശേഷം ഇത്ര കുറവ് ആളുകൾ വരുന്നത് ആദ്യം.

ആദ്യ മത്സരത്തിൽ ഗെറ്റാഫയെ നേരിട്ട റയൽ പക്ഷെ എതിരില്ലാത്ത 2 ഗോളുകൾക്ക് ജയം സ്വന്തമാക്കിയിരുന്നു. ഗരേത് ബേൽ, ഡാനി കാർവഹാൽ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. റൊണാൾഡോയുടെ അഭാവത്തിന് പുറമെ ഏറെ വൈകിയുള്ള കിക്കോഫും കാണികളുടെ എണ്ണത്തെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

Advertisement