ആർമി ഫുട്ബോൾ താരങ്ങളെ വിമർശിച്ച് വിവാദത്തിലായി ഗോകുലം പരിശീലകൻ

Newsroom

ഇന്ന് ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരളക്ക് നിരാശകരമായ ഫലമായിരുന്നു ലഭിച്ചത്. ഇന്ന് ആർമി റെഡിനെ നേരിട്ട ഗോകുലം കേരള 2-2ന്റെ സമനില വഴങ്ങിയിരുന്നു. ഈ നിരാശ മത്സര ശേഷമുള്ള അഭിമുഖത്തിൽ കാണിച്ച ഗോകുലം കേരള പരിശീലകൻ ആൽബെർടോ അന്നെസെ വിവാദത്തിൽ ആയിരിക്കുകയാണ്. ഇന്നത്തെ മത്സര ഫലത്തിൽ നിരാശ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതുവരെ ഫുട്ബോൾ കളിക്കാത്തവരോട് കളിച്ച് പരാജയപ്പെട്ടു എന്നായിരുന്നു അന്നെസിന്റെ മറുപടി. അതുകൊണ്ട് തന്നെ നിരാശയുണ്ട് എന്നും ഇത് തങ്ങൾക്ക് നാണക്കേടാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈ പരാമർശം ഇന്ത്യൻ ആർമിയുടെ താരങ്ങളെ അപമാനിക്കുന്നതാണ് എന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നു. വർഷങ്ങളായി ഇന്ത്യം ഫുട്ബോളിന്റെ പല നിർണായക ടൂർണമെന്റിലും കളിക്കുന്ന ടീമാണ് ഇന്ത്യൻ ആർമി ടീമുകൾ. ആർമിയുടെ പല താരങ്ങളും പല പ്രൊഫഷണൽ ക്ലബുകളിലും തിളങ്ങിയ ചരിത്രവുമുണ്ട്. ഇന്നും ഗോകുലത്തിനെതിരെ ഗംഭീര പ്രകടനമായിരുന്നു ആർമി ടീം നടത്തിയത്.