കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം

Sports Correspondent

ബിര്‍മ്മിംഗാം 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി ഇന്ത്യന്‍ ഹോക്കി ടീമുകള്‍. യുകെയിലെ കോവിഡ് 19 സാഹചര്യവും ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ മാനദണ്ഡങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. എന്നാൽ ഏഷ്യന്‍ ഗെയിംസിന് പ്രാധാന്യം നല്‍കുവാനാണ് ഈ തീരുമാനം എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യ വിജയം നേടുകയാണെങ്കിൽ ഒളിമ്പിക്സ് യോഗ്യത ഇന്ത്യയ്ക്ക് ഉറപ്പിക്കാനാകും. ഇന്ത്യ പിന്മാറുന്നതിന് പകരം ജൂനിയര്‍ ടീമിനെ കോമൺവെല്‍ത്തിലേക്ക് അയയ്ക്കണമെന്നാണ് ആരാധകരിൽ ചിലരുടെ ആവശ്യം. ജൂനിയര്‍ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയതിനുള്ള തിരിച്ചടി നല്‍കിയതാണ് ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.